വാഴക്കാട് : അഡ്വക്കേറ്റായി എൻട്രോൾ ചെയ്ത മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും, എടവണ്ണപ്പാറ വാർഡ് കോൺഗ്രസ്സ് ഭാരവാഹിയുമായ സലാം പയ്യനാടിന്റെ മകൻ അഡ്വ: ബിലാൽ അഹമ്മദ് ബിൻ സലാമിനെ (BBA, LLB) കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം ഷാൾ അണിയിച്ചും, ഗ്ലോബൽ OlCC മുൻ പ്രസിഡൻറ് ശരീഫ് കിഴക്കു വീട്ടിൽ, ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ ട്രഷറർ നഫീർ തറമ്മൽ എന്നിവർ ചേർന്ന് മെമെറ്റോയും കൈമാറി.
പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ. വേദവ്യാസന്റെ ഒന്നാം ചരമ വാർഷികം 2023 ഒക്ടോബർ 13 ന് എടവണ്ണപ്പാറയിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള കൂടിയാലോചന യോഗത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.
കെ വേദവ്യാസൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൈസൽ എളമരം ചെയർമാനും സി.എ.കരീം കൺവീനറും, കെ.എം.എ റഹ്മാൻ ട്രഷററുമായ കമ്മറ്റി രൂപീകരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.എം എ റഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് പി .കെ മുരളീധരൻ. ഡി.സി.സി മെമ്പർ എം മാധവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻ കുട്ടി, വ്യാസേട്ടൻ സ്മരണിക സമിതി അംഗങ്ങളായ എ.കെ. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മുണ്ടുമുഴി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി രവീന്ദ്രനാഥ്, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം,യു.കെ അസൈൻ, മുസ്തഫ വാഴക്കാട്, ശ്രീദാസ് വെട്ടത്തൂർ, പോഷക സംഘടന നേതാക്കൾ, വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ , ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ സി.എ. കരീം സ്വാഗതവും, ബി.കെ. വിനു നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD

