കൂളിമാട് : കൂളിമാട് വാർഡിൽ ശുചീകരണ പ്രവൃത്തി സജീവമാക്കാനും മാലിന്യമുക്ത വാർഡായി മാറ്റുന്നതിനും വാർഡ് സാനിറ്റേഷൻ കമ്മിറ്റി യോഗം വിവിധ കർമ്മ പരിപാടികൾക്ക് രൂപം നല്കി. വാർഡ് മെമ്പർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒ.എം. രജിഷ അധ്യക്ഷയായി. മെമ്പർമാരായ അബ്ദുല്ല മാനൊടുകയിൽ , സി.എ. അലി, വി.അബൂബക്കർമാസ്റ്റർ, പി.ടി. ആസ്യ , മജീദ് കൂളിമാട് എന്നിവർ സംസാരിച്ചു.
Tags:
KOOLIMAD
