Flash News

Nattu Media

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണം സംഘടിപ്പിച്ചു


വാഴക്കാട്
: കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ കരുത്തും,ആവേശവും,മലബാറിലെ കോൺഗ്രസിന്റെ മുഖവുമായിരുന്ന പ്രിയ നേതാവ്  ആര്യാടൻ മുഹമ്മദ് സാറിൻ്റെ സ്മരണകളോട് ആദരവ് അർപ്പിച്ചു കൊണ്ട് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, ആര്യാടൻ സാറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയും   ചേർന്ന് ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.


മുണ്ടുമുഴിയിൽ ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് മണ്ടകത്തിങ്ങൽ അബ്ദുല്ല ഹാജിയുടെ വീട്ടുമുറ്റത്ത്  പ്രത്യേകം സജ്ജമാക്കിയ അങ്കണത്തിൽ വെച്ച് വിപുലമായ രീതിയിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

       ആര്യാടൻ സാറിന്റെ ഓർമ്മക്കായി ആര്യാടൻ ഫൗണ്ടേഷൻ വർഷം തോറും  പ്രസ്ഥാനത്തിന്  നേതൃത്വം നൽകിയിട്ടുള്ള പ്രധാന വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത്  പുരസ്കാരം നൽകുന്നതിൻ്റെ ഭാഗമായ്
 ആദ്യ പുരസ്കാരം മണ്ഡലത്തിലെ സീനിയർ നേതാക്കൻമാരായ ബഹു:.മമ്പാട് മൊയ്തീൻ സാഹിബ്, ബഹു:.മണ്ടകത്തിങ്ങൽ ബാപ്പുസാഹിബ് എന്നിവർക്ക്  ചടങ്ങിൽ വെച്ച് പ്രശസ്തിപത്രം  നൽകി ചടങ്ങിൽ വെച്ച് ആദരിച്ചു.


മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ
കെ.എം.എ റഹ്മാൻ ഉൽഘാടനം ചെയ്തു.

ആര്യാടൻ മുഹമ്മദ്  ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ പുരസ്കാരം മമ്പാട് മൊയ്തീൻ സാഹിബിനും, മണ്ടകത്തിങ്ങൽ ബാപ്പു സാഹിബിനും ഫൗണ്ടേഷൻ ചെയർമാൻ കെ.എം എ റഹ്മാൻ, കൺവീനർ മാനുട്ടി കുനിക്കാടൻ എന്നിവർ ചേർന്ന് കൈമാറി.
മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമാരായ സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ. മുരളീധരൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങുന്നവരെ ഷാൾ അണിയിച്ച് ആദരിച്ചു.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആര്യാടൻ അനുസ്മരണ പ്രമേയം മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ. കരീം അവതരിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി യു.കെ.അസൈൻ സ്വാഗതവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ കൺവീനർ മാനുട്ടി കുനിക്കാടൻ നന്ദിയും പറഞ്ഞു

DCC മെമ്പർ എം മാധവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.  വിശ്വനാഥൻ, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആലുങ്ങൽ ആമിന. ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സീനിയർ നേതാവ്  മണ്ഡകത്തിങ്ങൽ അബ്ദുല്ല ഹാജി, മണ്ഡലം കോൺഗ്രസ് മുൻ ജന: സെക്രട്ടറി യു.കെ അലി, മണ്ഡലം ഭാരവാഹികളായ ഹമീദ് ഊർക്കടവ്, പി. രവീന്ദ്രനാഥ്, ഷംസു മപ്രം,  മുസ്തഫ വാഴക്കാട്, ശ്രീദാസ് വെട്ടത്തൂർ, പി.കെ, ആലിക്കോയ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമൽ അയ്യപ്പൻകുട്ടി, സർവ്വീസ്  സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി, രവീന്ദ്രനാഥൻ, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി സി.പി അബൂബക്കർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാനുജ് വാഴക്കാട്, പോഷക സംഘടന മണ്ഡലം അധ്യക്ഷൻ മാരായ എ. കെ ഉണ്ണികൃഷ്ണൻ, എ. കെ. എം കുട്ടി, യു.കെ മുഹമ്മദലി, എന്നിവർ സംസാരിച്ചു.
 വാർഡ് - ബൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമാർ പോഷകസംഘടന ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)