ചെറുവാടി അൽ ബനാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മീലാദ് ആഘോഷിച്ചു. മദ്ഹുറസൂൽ പ്രഭാഷണം, മൗലിദ് പാരായണം, ബുർദാലാപനം, കുട്ടികളുടെ കലാപരിപാടികൾ, തബറുക്ക് വിതരണം എന്നിവ നടന്നു. അൽ ബനാത്ത് ജനറൽ സെക്രട്ടറി ഡോ: എം അബ്ദുൽ അസീസ് ഫൈസി മദുഹു റസൂൽ പ്രഭാഷണം നടത്തി പ്രിൻസിപ്പൽ എം അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹാഫിള് അഷ്റഫ് മിസ്ബാഹി, ഇ എൻ ഉമൈർ ബുഖാരി, ഷറഫുദ്ദീൻ സഖാഫി, ഷെരീഫ് നിസാമി, ഉസ്മാൻ നിസാമി, എന്നിവർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി. മാനേജർ കുണ്ടുങ്ങൽ മുഹമ്മദ് മാസ്റ്റർ,ജംഷീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു തുടർന്ന് കോളേജിലെ കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.
Tags:
CHERUVADI
