വാഴക്കാട് : വൃക്ക രോഗ ലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കി രോഗ പ്രതിരോധം ഉറപ്പാക്കി വൃക്ക രോഗ വിമുക്ത വാഴക്കാട് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വാഖ് സപ്പോർട്ടിങ് കമ്മറ്റിയും ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്ക ആരോഗ്യപരിശോധന ക്യാമ്പുകൾ ആരംഭിച്ചു. ചേരുവായൂരിലെ ക്യാമ്പിൽ 211 പേരും മുണ്ടുമുഴിയിൽ 153 പേരും പരിശോധനക്കെത്തി വാർഡ് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, കെ പി മുസക്കുട്ടി, ടി വസന്തകുമാരി, അസീസ് കാവാട്ട്, ശിഹാബ് മാട്ടത്തൊടി, ബഷീർ എലാംകുഴി, വി സി മുഹമ്മദ്ക്കുട്ടി,എ പി മോഹൻദാസ്, ഇഖ്ബാൽ മുണ്ടുമ്ഴി തങ്ങൾ മുണ്ടുമുഴി കെ എം ജമീല ടീച്ചർ കെ എം ആയിഷ എന്നിവർ നേതൃത്വം നൽകി
Tags:
VAZHAKKAD
