Flash News

Nattu Media

നീന്തല്‍ പഠിക്കാനിറങ്ങിയ കൊടിയത്തൂരിലെ വിദ്യാര്‍ഥി വെള്ളത്തിലാണ്ടു. കുളത്തിലേക്കെടുത്തുചാടി ജീവന്‍ രക്ഷിച്ച രാഹുലിന് അഭിനന്ദനപ്രവാഹം


നെല്ലിക്കാപറമ്പ്
: കുളത്തില്‍ നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി കൈകാലുകള്‍ കുഴഞ്ഞ് വെള്ളത്തിനടിയിലേക്ക് ആണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ നിസ്സഹായരായി കരയിലിരുന്ന് നിലവിളിക്കുകയായിരുന്നു... തടിച്ചുകൂടിയ നാട്ടുകാരില്‍ മുതിര്‍ന്ന ഒന്നുരണ്ടു പേര്‍ കുട്ടിയെ രക്ഷിക്കാനായി കുളത്തിലിറങ്ങി നോക്കിയെങ്കിലും താഴ്ച കാരണം തിരിച്ച് കയറുകയായിരുന്നു. ആ സമയത്താണ് ബഹളം കേട്ട്
Ad
ഓടിക്കിതച്ചെത്തിയ രാഹുല്‍ മറ്റൊന്നും ആലോചിക്കാതെ ഒരു ദൈവദൂതനെപ്പോലെ കുളത്തിലേക്കെടുത്തുചാടി വെള്ളത്തിനടിയില്‍ ഊളിയിട്ട് പരതി. കമിഴ്ന്നുകിടക്കുന്ന കുഞ്ഞിനെ ഒരു വിധം പിടിച്ചുയര്‍ത്തി കരക്കത്തിച്ചെങ്കിലും ജീവന്റെ അംശം ബാക്കിയുണ്ടാവുമെന്ന് ആരും കരുതിയതല്ല. കുളത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന വാര്‍ഡ് മെംബര്‍ ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കുകയും വളരെ വേഗത്തില്‍  മെംബറുടെ വാഹനത്തില്‍ മുക്കത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും വരെ കുട്ടിക്ക് മാട്ടുമുറിയിലെ നിതിന്‍ സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. 

കൊടിയത്തൂരിലെ കെ.പി അശ്‌റഫ്-ഷറീന ദമ്പതികളുടെ മകനായ പതിമൂന്ന് വയസ്സുകാരന്‍ മുഹമ്മദ് ജാസിം മാട്ടുമുറിയിലെ അവരുടെ കുടുംബ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പി.ടി.എം ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുളത്തിലേക്കെടുത്തുചാടി കുട്ടിയുടെ ജീവിന്‍ രക്ഷിച്ച രാഹുല്‍ മാട്ടുമുറി സ്വദേശിയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജ മാട്ടുമുറിയുടെ മകനാണ്. ഈ കുളത്തില്‍ വീണ് വര്‍ഷങ്ങള്‍ക്ക് മുമ്പും ഒരു മരണം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 

അവസരോചിത ഇടപെടലിലൂടെ സ്വജീവന്‍ പണയപ്പെടുത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ച രാഹുല്‍, നിധിന്‍, ഡ്രൈവര്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും, ചികിത്സയില്‍ കഴിയുന്ന ജാസിം സുഖം പ്രാപിച്ച് വരുന്നതായും പിതാവ് കെ.പി അശ്‌റഫ് ജീആര്‍. മീഡിയയോട് പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)