വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഷീ സ്റ്റാര്‍ട്സ് ജനറല്‍ ഓറിയന്റേഷന്‍ ഓക്സിലറി അംഗങ്ങളുടെ പോഷാകാഹാര പ്രദര്‍ശന മത്സരം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷറഫുന്നീസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്സല്‍ അധ്യക്ഷത വഹിച്ചു.
റാഗിപ്പൊടിയും ഡ്രൈ ഫ്രൂട്ട്‌സും ഉപയോഗിച്ചുള്ള ഹല്‍വ, ചക്കക്കുരു, പപ്പായ, ക്യാരറ്റ്,പനപ്പൊടി എന്നിവ കൊണ്ടുള്ള രുചികരമായ പായസങ്ങള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, അരിപ്പൊടി ഉപയോഗിച്ചുള്ള ആരോഗ്യദായകമായ പുട്ട്,വിവിധയിനം ചീരകളുടെ തോരന്‍, വാഴക്കൂമ്പ്, മുളപ്പിച്ച ചെറുപയര്‍ എന്നിവയുപയോഗിച്ചുള്ള രുചികരമായ അട, അമൃതം പോഷകാഹാരപ്പൊടി, എള്ള്, ഡ്രൈ ഫ്രൂട്‌സ് എന്നിവയുപയോഗിച്ച് തയ്യാറാക്കിയ അവലോസ് പൊടികളും, അവലോസുണ്ടയും, പച്ചക്കായ, കിഴങ്ങുവര്‍ഗ്ഗങ്ങളും ചേര്‍ത്ത് തയ്യാര്‍ ചെയ്ത കൂട്ടുകറി, മുരിങ്ങയില ചേര്‍ത്ത് തയ്യാര്‍ ചെയ്ത ഗോതമ്പ് ദോശ, പാഷന്‍ഫ്രൂട്ട് സ്‌ക്വാഷ് മുതലായവ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍ മാസ്റ്റര്‍, അഡ്വ.എം.കെ.നൗഷാദ്, ബഷീര്‍മാസ്റ്റര്‍, പി.ടി.വസന്തകുമാരി, സാബിറ, സരോജിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.അബൂബക്കര്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജമീല ടീച്ചര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീവിദ്യ, എം.ഇ.സി. മിനിശിവദാസ്, സി.ഡി.എസ്. മെമ്പര്‍മാരായ ഹസീബ, സക്കീന, ഷബ്‌ന, ബിന്ദു, തങ്ക, മൈമൂന, രബിത, ആരിഫ, ആയിഷാബി, സക്കീന, അഖില, ശാലിനി, കദീജ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD

