കെട്ടാങ്ങൽ :-ചാത്തമംഗലം പഞ്ചായത്തിലെ കമ്പനി മുക്കിൽ പഞ്ചായത്തിന്റെ വിവിധമേഖലകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നു.എൻ ഐ ടി അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കച്ചവട സ്ഥാപനങ്ങളും ഉള്ള കെട്ടാങ്ങൽ അങ്ങാടിക്കാടുത്താണ് എന്നുള്ളത് ഏറെ ഗൗരവം ഉള്ളതാണ്. ഈ മാലിന്യങ്ങൾ മഴ പെയ്തു റോഡിൽ ഒലിക്കുന്നു. ഇത് പരിസരത്തു വലിയ മാലിന്യ പ്രശ്നം ഉണ്ടാക്കുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതർ ഉടനെ മാലിന്യം അവിടെ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:
CHATHAMANGALAM
