Flash News

Nattu Media

'എന്റെ നദി എന്റെ ജീവൻ',പുഴ സദസ്സും, നീർ നായ ആക്രമണങ്ങളിൽ അകപ്പെട്ടവരുടെ കൂടിച്ചേരലും തിങ്കളാഴ്ച്ച തെയ്യത്തുംകടവിൽ


കൊടിയത്തൂർ
: ഇരുവഞ്ഞിപുഴ കഴിഞ്ഞ നാല് വർഷത്തിലധികമായി പുഴയിൽ ഇറങ്ങുന്നവർക്ക് നേരെയുള്ള നീർനായകളുടെ അക്രമം കൊണ്ട് പ്രദേശത്തുക്കാർ  ഇരുവഞ്ഞി പുഴയിൽ നിന്ന് അകന്ന് കഴിയുകയാണ് .

ഇരുവഞ്ഞി പുഴയുടെ താഴേ ഭാഗത്തുള്ള കൊടിയത്തൂർ, ചാത്തമംഗലം, കാരശ്ശേരി ഗ്രാമ പഞ്ചായത്തുകളിലേയും മുക്കം നഗര സഭയിലേയും ആളുകളാണ് നീർനായയുടെ അക്രമണത്തിൽ കൂടുതൽ അകപ്പെട്ടത്. അത് കൊണ്ട് ഈ പ്രദേശങ്ങളിലെ ജനങ്ങൾ  കൂടുതലായും പുഴയിൽ നിന്ന് അകന്നിരിക്കുകയാണ്.

ഈ കാലത്തിനിടയിൽ ഇരുനൂറിലധികം പേർ നീർനായയുടെ ആക്രമത്തിൽ അകപ്പെട്ടു എന്നത് ഏറെ ആശ്ചര്യം ഉണ്ടാക്കുന്നകാര്യമാണ്.

ഇത് ആരുടെയെങ്കിലും കുറ്റം കൊണ്ടല്ല, കേരള വനം വകുപ്പ് ഉൾപ്പെടെ നീർ നായകളെ പിടി കൂടാനായി 
ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് മാത്രം.

ശക്തമായ വരൾച്ച ഉൾപ്പെടെ വരാനിരിക്കുന്ന ഘട്ടത്തിൽ ഇരുവഞ്ഞിപ്പുഴയിൽ കുളിക്കുവാനുള്ള സാഹചര്യം നമുക്ക് സൃഷ്ടിച്ചെടുക്കൽ വളരെ അത്യാവശ്യമാണ്,

ആയതിന് ജന പ്രതിനിധികളുടെയും, രാഷ്‌ടീയ സാമൂഹ്യ പ്രവർത്തകരുടെയും, നാട്ടുകാരുടെയും കൂട്ടായ ചർച്ചയിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

ആയതിന് കഴിഞ്ഞ 10 വർഷത്തിലധികമായി ഇരുവഞ്ഞിപുഴയുടെ കാര്യങ്ങളിൽ വിവിധ ശ്രദ്ധേയമായ ഇടപെട്ടു കൊണ്ടിരിക്കുന്ന  എന്റെ സ്വന്തം ഇരിവഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ
2023 ഒക്ടോബർ 2 തിങ്കളാഴ്ച വൈകുന്നേരം 3:30ന് കൊടിയത്തൂർ തെയ്യത്തുംകടവ് അംഗൻവാടിക്ക് സമീപം ഒരു പുഴ സദസ്സ് സംഘടിപ്പിച്ചിരിക്കുകയാണ്. ഈ പരിപാടിയിൽ ഇതു വരെ നീർനായകളുടെ ആക്രമണത്തിന് ഇരയായവരും കുടുംബങ്ങളും പങ്കാളികൾ ആകണമെന്നും 
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും, പുഴയോര നിവാസികളും പങ്കെടുക്കുന്ന പരിപാടിയിലേക്ക് താങ്കളെ സവിനയം ക്ഷണിച്ചു കൊള്ളുന്നു എന്നും,
പുഴ സംരക്ഷണം സാമൂഹ്യബോധമുള്ള നമ്മുടെ കടമയാണെന്ന് മനസ്സിലാക്കി മറ്റെന്ത് പരിപാടി ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് താങ്കളുടെ മഹനീയ സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷക്കുന്നതായി എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ്, സെക്രട്ടറി കെ.ടി.എ.നാസർ,ട്രഷറർ
ടി.കെ. ലൈസ് എന്നിവർ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)