കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതിയായ ഗ്രാമം പൂങ്കാവനം എന്ന പദ്ധതിയുടെ അർദ്ധ വാർഷിക പദ്ധതി അവലോകനവും പ്രോജക്ട് ഹരാക്കല്‍ പദ്ധതി അവതരണവും നടത്തി. ഹരിത കർമ്മ സേന പദ്ധതി യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും പരാതികളും അറിയിക്കുവാൻ ഹരിത സഹായ ഏജൻസിയായ green worms ന്റെ സഹകരണത്തോടെ സ്ഥാപിച്ച ക്യുആർ കോഡു സംവിധാനത്തിന്റെ ഉദ്ഘാടനവും ഹരിത കർമ്മ സേനാകുള്ള ബാസ്‌ക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും പ്രസ്‌തുത ചടങ്ങിൽ പഞ്ചായത് പ്രസിഡന്റ് നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി അരവിന്ദൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്മാന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സഫിയ എംസി ഉദ്ഘാടനം ചെയ്തു,
പ്രൊജക്റ്റ് ഹരാൽ വിശദീകരണം ഹരിത സഹായ സ്ഥാപനമായ green worms പ്രോജക്ട് കോഡിനേറ്റർ മാരായ ഷബീദ്, ബാസിത് എന്നിവർ അവതരിപ്പിച്ചു, പഞ്ചായത്തിലെ മാലിന്യ സംസ്കരണ പദ്ധതി ഒന്നുകൂടെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ഹരിത കർമ്മ സേന അംഗങ്ങളുടെ യൂസർ ഫീ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നീണ്ടുനിന്ന ചർച്ചയിൽ പഞ്ചായത്തിലെ വീട്ടുകാരെയും സ്ഥാപന ഉടമകളെയും പദ്ധതിയെക്കുറിച്ച് ബോധവൽക്കരിപ്പിക്കാൻ വേണ്ടി തീരുമാനിച്ചു. പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ശുചിത്വമിഷൻ ബ്ലോക്ക് കോഡിനേറ്റർ രോഹിണി മുത്തൂർ, സിഡിഎസ് മെമ്പേഴ്സ് വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിങ്ങനെ ഒട്ടനവധി പേർ പങ്കെടുത്തു
