ചെറുവാടി : അധ്യാപന ജീവിതത്തിൽ 40 വർഷം പിന്നിട്ട നാടിൻ്റെ ഗുരു ശ്രേഷ്ഠൻ എൻ അബ്ദുറഹിമാൻ മാസ്റ്റർക്ക് പൊറ്റമ്മൽ വാർഡ് മുസ്ലിംലീഗിന്റെ ആദരം കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ വി അബ്ദുറഹിമാൻ നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ. ജമാൽ ,മുഹമ്മദ് കെ എച്ച് ,സി കെ മുഹമ്മദ് മാസ്റ്റർ, കെ വി നവാസ്, സി വി റസാഖ്, അയ്യൂബ് ചേലപ്പുറത്ത്, അഹ്മദ് കുട്ടി കെ സംബന്ധിച്ചു.
Tags:
CHERUVADI
