മാവൂർ : SDPI മാവൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ കൽപള്ളിയിലെ ഇസ്മാലുട്ടി ഹാജി സ്മാരക ഹാളിൽ വെച്ച് നടന്നു.
മാവൂർ പഞ്ചായത്ത് സെക്രട്ടറി സക്കരിയ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുനീർ പിഎം അധ്യക്ഷനായിരുന്നു. SDPI കുന്ദമംഗലം മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി പരിപാടി ഉദ്‌ഘാടനം ചെയ്തു. DET ജില്ലാ കമ്മിറ്റി അംഗം ജമീല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. മാവൂർ പഞ്ചായത്ത് ട്രഷറർ ശരീഫ് യു കെ നന്ദി പറഞ്ഞു. കുന്ദമംഗലം മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് പെരുമണ്ണ, സുലൈഖ മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
MAVOOR

