മുക്കം: മുക്കം മുസ്‌ലിം അനാഥശാലയുടെ 68-ാം വാർഷികത്തോട് അനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് ഉസ്താദ് മൊയ്തീൻ കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ വി അബ്ദുള്ള കോയഹാജി അദ്ദ്യക്ഷം വഹിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ വി.കുഞ്ഞാലി ഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ വി.മോയി ഹാജി , വി.അബ്ദു റഹ്മാൻ , കെ.ടി ബീരാൻ ഹാജി , വി.ഹസ്സൻ , ബീരാൻ കുട്ടി കണ്ടിയിൽ, വി. അബ്ദുൽ കലാം, ഡോ.എൻ.എം അബ്ദുൽ മജീദ്, കെ. അബൂബക്കർ ഡോ.കുഞ്ഞി മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രാ ഗ്രാം ജനറൽ കൺവീനർ എ.എം അഹമദ് കുട്ടി ഹാജി സ്വാഗതവും വൈസ് ചെയർമാൻ വി. മരക്കാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
പരിപാടിയിൽ ഓർഫനേജ് ജനറൽ ബോഡി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ , ഓൾഡ് സ്റ്റുഡന്റ്സ് പ്രതിനിധികൾ , എം.എം.ഒ സ്റ്റാഫ് നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Tags:
MUKKAM
