വാഴക്കാട് : സമസ്തയുടെ മുൻ പ്രസിഡന്റും പണ്ഡിതനും കൂടിയായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ മുപ്പത്തി ഒന്നാം ഉറൂസ് മുബാറക്കിന്റെ സമാപന സമ്മേളനം ഇന്ന്. ഉറൂസിനോട് അനുബന്ധിച്ച് 15000 പേർക്ക് വിതരണം ചെയ്യാനുളള ഭക്ഷണ പാചകം ചെയ്യൽ ഇന്നലെ തന്നെ ആരംഭിച്ചു.
നാസർ ഹയ്യ് ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെണ് ഭക്ഷണം പാകം ചെയ്യൽ ആരംഭിച്ചത്.മാനുങ്ങൾ, BSK തങ്ങൾ, കെ.പി സൈദ്, നൗഷാദ് തിരൂവാലൂർ, സൈതലവി, അബ്ദുള്ള, ഹമീദ് എന്നിവർ അനുഗമിച്ചു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ, ശൈഖുനാ ആലികുട്ടി മുസ്‌ലിയാർ, എം ടി അബ്ദുള്ള മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സയ്യിദ് നാസർ അയ്യ് ശിഹാബ് തങ്ങൾ,സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ,സയ്യിദ് മുഹീനലി അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഉമ്മർ ഫൈസി മുക്കം,ബി എസ് കെ തങ്ങൾ, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങി പ്രമുഖർ പങ്കെടുത്ത് കൊണ്ട് സംസാരിക്കും
Tags:
VAZHAKKAD
