Flash News

Nattu Media

രാഷ്ട്രീയത്തെ ശുദ്ധീകരിക്കലും ശാക്തീകരിക്കലും ലീഗിന്റെ കടമയാണ്. കെ എം ഷാജി


കുനിയിൽ
:ജനാധിപത്യത്തിൽ രാഷ്ട്രിയത്തെ ശുദ്ധികരിക്കലും  ശാക്തീകരിക്കലും മുസ്ലിം ലീഗ് പാർട്ടിയുടെ കടമയാണെന്ന്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു.
പുതിയ സാമൂഹ്യ പരിസരത്തിലെ മത- സാമൂഹ്യ മേഖലയെ സംസ്കരിച്ചെടുക്കലും  ലീഗിന്റെ ഉത്തരവാദിത്വംമാണ്.വിദ്യാഭ്യാസം നൽകിയാണ് ലീഗ് ഒരു തലമുറയെ 
സംസ്കരിച്ചെടുത്തത്.
ധാർമിക യുവത, നന്മയുടെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ കിഴുപറമ്പ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള പഞ്ചായത്ത്‌ യുത്ത് ലീഗ് കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി കെ ബഷീർ എം എൽ എ സംഗമം ഉൽഘാടനം ചെയ്തു.
പഞ്ചായത്ത്‌ യുത്ത് ലീഗ് പ്രസിഡന്റ് പി പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ ടി അഷ്‌റഫ്‌, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ കുറുമാടൻ,വൈസ് പ്രസിഡന്റ് പ്രൊഫ :കെ എ നാസർ, എം എസ് എഫ് ദേശീയ സെക്രട്ടറി നജ് വാഹനീന, മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ നജീബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ ഹുസൈൻ, ജില്ലാപഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് യൂസുഫ് ആര്യൻ തൊടിക,എം സി ഹാരിസ്, അഷ്‌റഫ്‌ കൊളപറ്റ,വാഹിദ് എടപറ്റ, കമറുൽ ഇസ്ലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പി എ റഹ്‌മാൻ, ഉമ്മർ പി, കെ.എം ശിഹാബ്, നബീൽ എം.ടി, നൗഷാദ് സി.എൻ, മഹബൂബ് കെ.വി, മുഹമ്മദ് വാളപ്ര, സഫീർ പി,ഷമീൽ എം.കെ ആയിഷ കെ.ടി, കമറു നീസ കെ. തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)