മുക്കം : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് NCP സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിലും ഗാന്ധിസ്മൃതി സംഗമം നടത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ഗുലാം ഹുസൈൻ ചെറുവാടി അധ്യക്ഷം വഹിച്ച ചടങ്ങിൽ
റസാക്ക് കൊടിയത്തൂർ ഗാന്ധി ചിത്രത്തിനു മുൻപിൽ പുഷ്‌പാർച്ചന നടത്തി പരിപാടി ഉത്ഘാടനം ചെയ്തു. ടി കെ സാമി മുഖ്യപ്രഭാഷണം നടത്തി
അബ്ദുല്ല കുമാരനല്ലൂർ , കെ സി ആലി, യൂസഫ് പുതുപ്പാടി, റഹ്മത്ത് പറശ്ശേരി , സുബ്രഹ്മണ്യൻ കുന്തൻ തൊടിക, അഹ്മദ് കുട്ടി ചോലക്കൽ, പി കെ വാസു, അബ്ദുള്ള ചെറുവാടി, റസാക്ക് നടുവിലടത്തിൽ,
അഷ്റഫ് തോട്ടത്തിൽ, ചെമ്പൻ സലീം, അസീസ് കുണ്ടുങ്ങൽ,ഉസ്മാൻ ചെറുവാടി എന്നിവർ പ്രസംഗിച്ചു.
Tags:
MUKKAM
