കൂളിമാട് : തഅലീമുൽ ഔലാദ് മദ്രസയിൽ രണ്ടാഴ്ചയായി നടന്നു വന്ന ബ്രീസ് ഓഫ് മദീന സിബാഖ് 2k 23 മീലാദ് ഫെസ്റ്റിന് ഉജ്ജ്വല സമാപ്തി.
സമാപന ചടങ്ങ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജ:സെക്രട്ടറി കെ. വീരാൻകുട്ടി ഹാജി അധ്യക്ഷനായി. ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി , അയ്യൂബ് കൂളിമാട് , ടി.സി. മുഹമ്മദ് ഹാജി , കെ. ഖാലിദ് ഹാജി, വാർഡ് മെമ്പർ കെ.എ. റഫീഖ്, ടി.സി. റഷീദ് ഹാജി , ടി.വി.ശാഫി മാസ്റ്റർ, വി.അബൂബക്കർ മാസ്റ്റർ, അഷ്റഫ് അഷ്റഫി, റിഷാദ് ദാരിമി,ഇർഷാദ് ഫൈസി,അബൂബക്കർ മുസ്ലിയാർ,ശരീഫ് വാഫി, എം.വി.അമീർ, ഇ.കുഞ്ഞോയി തുടങ്ങിയവർ സംസാരിച്ചു ദഫ് പ്രദർശനം, ബുർദ , ഖവാലി, അറബന മുട്ട് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. പൊതു പരീക്ഷ
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ട്രോഫി സമർപ്പണവും ചടങ്ങിൽ വെച്ച്നടന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ടീം വാദിഹുദാ,ടീം വാദി ത്വൈബ , ടീം ഉമ്മുൽ ഖുറാ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ടി.വി.റാഷിൽ, കെ.എം. ലിന ഫാത്വിമ എന്നിവർ യഥാക്രമം കലാപ്രതിഭയും കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു.
Tags:
KOOLIMAD
