കൊടിയത്തൂർ: മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ (കോട്ടമ്മൽ) മുതൽ സൗത്ത് കൊടിയത്തൂർ വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ റോഡ് അടച്ചു.
ഈ റോഡ് മാർഗം ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മഴ പ്രവർത്തിക്ക് തടസ്സമയതിനാൽ രാവിലെ 11 മണിക്ക് ശേഷമാണ് പ്രവർത്തി തുടങ്ങിയത്.
കൊടിയത്തൂർ അങ്ങാടി മുതൽ, പൊയിൽ (സൗത്ത് കൊടിയത്തൂർ) വരേയാണ് റോഡ് അടച്ചിരിക്കുന്നത്. ഇന്ന് ബൈക്ക് ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങളും, ഈ റൂട്ടിലൂടെ ഓടുന്ന ബസ്സുകൾക്കും ഇതു വഴി യാത്ര ചെയ്യാമെങ്കിലും നാളെ മുതൽ ഗതാഗതം പൂർണമായി നിരോധിക്കും. എന്നാൽ മഴ വീണ്ടും ശക്തിയായാൽ പണി മുന്നോട്ട് പോവൽ പ്രയാസകരമാവും.
Tags:
KODIYATHUR

