എടവണ്ണപ്പാറ: ജനവാസ കേന്ദ്രമായ വെട്ടത്തൂർ അത്തമണ്ണിങ്ങൽ - കിളിക്കത്തടായി പ്രദേശത്ത് പുതുതായി വരുന്ന Tower Vision India Private Limited ന്റെ അനധികൃത ടവർ നിർമ്മാണത്തിനെതിരെ ആക്ഷൻ കമ്മിറ്റി വാഴക്കാട് പഞ്ചായത്ത് വാർഡ് 09, 10 മെമ്പർമാരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്തി .
മൊബൈൽ ടവർ നാടിന് ആവശ്യമാണെന്നും അതേസമയം ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറി നിർമ്മിക്കണമെന്നും ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികൾ അത്തമണ്ണിങ്ങലിൽ നിന്നും ആരംഭിച്ച് വെട്ടത്തൂർ അങ്ങാടിയിൽ അവസാനിപിച്ചു.
Tags:
VAZHAKKAD
