Flash News

Nattu Media

കെ.വേദവ്യാസൻ സ്മൃതി സംഗമം സംഘടിപ്പിച്ചു


ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, രൂപവുമായി ഒരായുസ്സ് മുഴുവൻ കർമ്മനിരതനായി നമുക്കൊപ്പം സഞ്ചരിച്ച് വാക്കിലും, പ്രവർത്തിക്കുമിടയിൽ മറിമായങ്ങൾ കലർത്താതെ ജീവിതം കർമ്മ സാക്ഷ്യമാക്കിയ പ്രിയ നേതാവ് കെ. വേദവ്യാസൻ്റെ  ഒന്നാം ചരമവാർഷികമായ ഒക്ടോബർ  13 ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ വെച്ച് കെ. വേദവ്യാസൻ സ്മൃതി സംഗമം സംഘടിപ്പിച്ചു.

നൻമയുടെ പാഠങ്ങൾ പകർന്നു നൽകുകയും, കുറിക്കു കൊള്ളുന്ന വാക്കുകളിലൂടെ സ്നേഹ സൗഹൃദങ്ങളും, സായാഹ്ന സമ്പർക്കങ്ങളും, പരിശീലന ശിബിരങ്ങളും , പ്രഭാഷണങ്ങളും നടത്തിയ കെ.വേദവ്യാസൻ രാഷ്ട്രീയ- സാംസ്കാരിക- ഗാന്ധിമാർഗ്ഗ സാന്മാർഗ്ഗിക ചിന്തകളുടെ ഒരു നല്ല റഫറൻസ് ഗ്രന്ഥം കൂടിയായിരുന്നു.

അനുസ്മരണ സമ്മേളനം  ബെന്നി ബെഹനാൻ എംപി ഉൽഘാടനം ചെയ്തു.

കെ.വേദവ്യാസൻ സ്മരണിക കവർ പേജ് ഇ ടി. മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു.

KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

 KPCC മുൻ ജനറൽ സെക്രട്ടറി വി.എ. കരീം, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് റഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ DCC മുൻ ജനറൽ സെക്രട്ടറി KMA റഹ്മാൻ എന്നിവർ സംസാരിച്ചു.

മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.എ. കരീം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി  പി.സുരേന്ദ്രൻ സ്വാഗതവും, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ബാബു വടക്കേടത്ത് നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)