പത്തനാപുരം : പത്തനാപുരം ഗവൺമെന്റ് എൽ. പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടിയായ അന്നോദയം പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൂസക്കുട്ടി നിർവഹിച്ചു. വാർഡ് മെമ്പർ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ഉപജില്ല നൂൺമീൽ ഓഫീസർ സലിം ,പിടിഎ പ്രസിഡണ്ട് സാദിഖ് MT, സ്കൂൾ പ്രധാന അധ്യാപിക സുഫൈറത്ത് എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഷബ്‌ല ചടങ്ങിന് നന്ദി അറിയിച്ചു.
Tags:
areacode

