പ്രധാനപ്പെട്ട 5 റോഡുകൾ സംഗമിക്കുന്ന കൂളിമാട് ഇപ്പോൾ ഭക്ഷ്യവിഭവങ്ങളുടെ ഹബ്ബായി മാറിയിരിക്കുകയാണ്. കൂളിമാട് അങ്ങാടിയുടെ പല ഭാഗങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകളിലെയും റസ്റ്റാർഡുകളിലെയും തട്ടുകടകളിലെയും വ്യത്യസ്ത രുചിക്കൂട്ടുകൾ ആസ്വദിക്കാൻ കോഴിക്കോട്,മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സയിക്ക ബേക്കറി, ചെമ്പകശ്ശേരി ഹോട്ടൽ, ടേസ്റ്റി വനിതാ ഹൗസ്, അബ്ദുക്കാന്റെ ചായക്കട, അൽ ബൈത്ത് ബ്രോസ്റ്റഡ് ഷാപ്പ്, ടീപെട്ടി, ന്യൂ അജ് വ റെസ്റ്റാറന്റ്, k5 ബ്രിഡ്ജ് വ്യൂ ഹോട്ടൽ, ടീ പ്ലാസ, സെയ് തുകാന്‍റെ തട്ടുകട, പെട്രോൾ പമ്പിലെ റിഫ്രഷ്മെന്റ് സോൺ,യമ്മി, ഇടവഴിക്കടവ് പാലം കടന്നാൽ അജ് വ റസ്റ്റാറന്റ്, തവി തട്ടുകട, കടവിൽ തട്ടുകട, റൊമാൻസിയ കുഴിമന്തി, കൂളിമാട് പാലം കടന്നാൽ ഫാൽക്കൻ റസ്റ്റോറന്റ്, ചാലിയാർ തട്ടുകട, പാലം തട്ടുകട എന്നിവക്ക് പുറമേ പാഴൂർ അങ്ങാടിയിലെ പ്രസിദ്ധമായ നാരങ്ങാളി റസ്റ്റോറന്റും ഉപ ഭോക്കാക്കൾക്കായി വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി വെച്ചിരിക്കുകയാണ്.
കൂടാതെ കൂളിമാട് പാലത്തിന്റെ ഇരുകരകളിലുമായി വഴി വാണിഭങ്ങളിൽ കമ്പം പുഴുങ്ങിയത്,കടല വറുത്തത്, കല്ലുമ്മക്കായ, പായസം,ഐസ്ക്രീം, ഉപ്പിലിട്ടത്, പാഷൻ ഫ്രൂട്ട് ഷേക്ക്, തുടങ്ങിയ വിഭവങ്ങൾ സുലഭമാണ്.എല്ലാ ഹോട്ടലുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഞായർ പോലെയുള്ള അവധി ദിവസങ്ങളിൽചില ഹോട്ടലുകളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ 90 ശതമാനവും കൂളിമാടിന്റെ പുറത്തു നിന്ന് വരുന്നവരാണ്. കൂളിമാടി ലേക്കുള്ള റോഡുകളുടെ പ്രവർത്തി പൂർത്തിയായി കഴിഞ്ഞാൽ ഇനിയും കച്ചവടം പതിന്മടങ്ങ് വർദ്ധിക്കാൻ സാധ്യതയുണ്ട്.
ശബരിമല സീസൺ ആയി കഴിഞ്ഞാൽ അയ്യപ്പഭക്തന്മാരുടെ പ്രധാന റൂട്ട് കൂളിമാടു വഴി ആവാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് ഒരു "സ്വാമി ശരണം "ഹോട്ടലിന്റെ സാധ്യത തുറന്നു കിടക്കുന്നുണ്ട്.
കൂളിമാട് കടവിൽ നിന്ന് അയ്യപ്പഭക്തന്മാർക്ക് ചാലിയാറിൽ കുളിക്കാൻ ഏറെ സൗകര്യപ്രദമാണ്. എന്നാൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ കുറവായതിനാൽ ടോയ്‌ലറ്റുകൾ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Ad
Tags:
KOOLIMAD

