സൗത്ത് കൊടിയത്തൂർ (പൊയിൽ )മുതൽ കുന്നുമ്മൽ (ആലിങ്ങൽ )വരേയാണ് ഗതാഗത നിയന്ത്രണം.
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെയുള്ള ഭാഗത്തു റോഡ് പ്രവൃത്തി നടക്കുന്നതിനാൽ 06- 11 - 2023 മുതൽ 12-11-2023 വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
നിലവിൽ ഇവിടം റോഡിന്റെ കയറ്റം കുറക്കുന്നതിന്റെയും, സൈഡിൽ പൈപ്പ് ഇടുന്നതിന്റെയും ഭാഗമായി മണ്ണ് നീക്കുന്നതിനാൽ മഴ കാരണം വലിയ രീതിയിൽ ചെളി നിറഞ്ഞതോടൊപ്പം വലിയ രീതിയിലുള്ള ഗതാഗത കുരിക്കും നേരിടുന്നുണ്ട്.06- 11 - 2023 മുതൽ 12-11-2023 വരെ ഗതാഗതം പൂർണമായി നിരോധിച്ച ഈ റോഡ് മാർഗം യാത്ര ചെയ്യുന്ന ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് - പന്നിക്കോട് - കാരകുറ്റി കൊടിയത്തൂർ വഴിയുംകൊടിയത്തൂർ ഭാഗത്തു നിന്നും ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ - കാരകുറ്റി പന്നിക്കോട് - ചുള്ളിക്കാപറമ്പ് വഴിയും പോകേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ അറിയിച്ചു.
Tags:
KODIYATHUR


