കോൺഗ്രസിൻ്റെ നിലപാട് നേരത്തെ തന്നെ പ്രഖ്യപിച്ചാണെന്നും ഘടക വിരുദ്ധമായി പ്രവർത്തിക്കുന്നവർ പാർട്ടിയിൽ ഉണ്ടാവില്ലന്നും DCC പ്രസിഡൻ്റ് അറിയിച്ചു
നവകേരള സദസ്സുമായി ബന്ധപ്പെട്ട് കെ.പി.സി.സി.യും ഡി.സി.സിയും മണ്ഡലം കമ്മറ്റി മുഖേനയും പത്ര ദൃശ്യമാധ്യമങ്ങൾ മുഖേനയും നിരോധിച്ച ഒരു പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടില്ലന്നും ജില്ലാതലം മുതൽ വാർഡ്തലം വരെയുള്ള സംഘാടക സമിതി രൂപീകരണ യോഗങ്ങൾ, വിളമ്പര ജാഥകൾ, തൊഴിലുറപ്പ് കുടുംബശ്രീ, ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഭിന്നശേഷിക്കാർ വരെയുള്ളവരുടെ പ്രത്യേക യോഗങ്ങളിലൊന്നും പാർട്ടിയുടെ വിലക്കുള്ളത് കൊണ്ട് ഞാൻ പങ്കെടുത്തില്ല,നവകേരള സദസ്സിലും പ്രഭാത സദസ്സിലും ഞാൻ പങ്കെടുത്തിട്ടില്ല,കേരളത്തിലെ 21 വിഭാഗം ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്ന വോയ്സ് ഓഫ് ഡിസേബിൾഡിൻ്റെ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് എന്ന നിലക്ക് കണ്ണില്ലാത്ത, കേൾവിയില്ലാത്ത, സംസാരിക്കാൻ കഴിയാത്ത നടക്കാൻ കഴിയാത്ത കിടപ്പു രോഗികളായ ബുദ്ധി വൈകല്യമുള്ളവരോടുള്ള സർക്കാറിൻ്റെ അവഗണനക്കും അവഹേളനത്തും എതിരെ പരാതി നൽകാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള അപേക്ഷ നൽകാനുമാണ് ഞാൻ പോയത് വോയ്സ് ഓഫ് ഡിസേബ്ൾഡ് ബ്ലോക്ക് പ്രസിഡണ്ട് എന്ന നിലക്ക് അത് എൻ്റെ ബാധ്യതയാണ്
പാർട്ടിയുടെ ഒരുതലത്തിൽ നിന്നുള്ള നിരോധനവും പരാതി നൽകുന്നതിനുണ്ടായിരുന്നില്ല
അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടക്ക് ഒരിക്കൽ പോലും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പെരുമാറ്റം കൊണ്ടോ ഞാൻ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിട്ടില്ല അത് എനിയും എൻ്റെ ജീവിതത്തിലുണ്ടാവരുത് എന്നത് കൊണ്ട് തന്നെയാണ് പാർട്ടി വിലക്കില്ലാത്ത പരിപാടിയിൽ പങ്കെടുത്ത് പാർട്ടി വിലക്കുള്ള പരിപാടിയിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ വാലില്ലാ പുഴയിലേക്ക് തിരിച്ചെത്തിയതെന്നും ഒരു കാരണം കാണിക്കൽ നോട്ടീസ് പോലുമയക്കാതെ ഒരു വിശദീകരണം പോലും ചോദിക്കാതെ ശിക്ഷാ നടപടിയുടെ അവസാനത്തെ ഇനമായ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനമെടുത്തതിൻ്റെ വികാരമെന്താണെന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു
