Flash News

Nattu Media

തണല്‍ ഫുഡ് ഫെസ്റ്റ് നാളെ ഗോതമ്പറോഡില്‍


കൊടിയത്തൂര്‍
: സുസ്ഥിര വികസനത്തിന് അയല്‍ക്കൂട്ട പെരുമ എന്ന തലക്കെട്ടില്‍ സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റും ചന്തയും നാളെ (NOV 25 SATURDAY) ഗോതമ്പറോഡില്‍ നടക്കും. ഉച്ചക്ക് രണ്ടിന് എ.എം.ഐ ഹാളില്‍ കുക്കറി ഷോ ഫെയിം റിന്‍സി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കൊടിയത്തൂര്‍ ഏരിയ കോഡിനേറ്റര്‍ യൂസുഫ് കമ്പളത്ത്, ഇ.എന്‍ നദീറ, പി.കെ അശ്റഫ്, പി. അബ്ദുസത്താര്‍, ഷരീഫ, ഫരീദ എന്നിവര്‍ പങ്കെടുക്കും.
തണല്‍ അയല്‍ക്കൂട്ടായ്മകള്‍ തമ്മിലുള്ള ഭക്ഷ്യ വിഭവങ്ങളുടെ നിര്‍മ്മാണ മത്സരവും, അയല്‍ക്കൂട്ട സംരഭങ്ങളിലൂടെ നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉച്ചക്ക് 3 മണി മുതല്‍ വൈകു. 6 മണി വരെ നടക്കും. 
ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച്  വനിതകള്‍ക്ക് സംരംഭഗത്വ - തൊഴില്‍ ബോധവല്‍കരണ  പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)