Flash News

Nattu Media

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഫലസ്തീൻ ഐക്യ ദാർഢ്യ ബഹുജന റാലി സംഘടിപ്പിക്കുന്നു


കാരശ്ശേരി
ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി ഈ മാസം അഞ്ചാം തീയതി നടത്താൻ തീരുമാനിച്ചു.അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് മുക്കം കടവ് പാലത്തിൽ നിന്ന് ആരംഭിച്ച് മുക്കം വഴി നോർത്ത് കാരശ്ശേരിയിൽ റാലി സമാപിക്കും.


ഇതു സംബന്ധിച്ച സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ , ശാന്ത ദേവി മൂത്തേടത്ത് , ജിജിത സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ , മത സാമുദായിക പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ , ആ ശവർക്കർമാർ , അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ , എൻ എസ് എസ്, എസ് പി സി വിദ്യാർത്ഥികൾ തുടങ്ങി എല്ലാ  മേഖലയിലും പ്രവർത്തിക്കുന്നവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)