മുക്കം : ഓട്ടോമൊബൈൽ സ്പെയർപാർട്സ് റീടൈലേഴ്സ് അസോസിയേഷൻ (2&3) മുക്കം മേഖല രൂപീകരണ കൺവെൻഷൻ മുക്കത്ത് വെച്ച് നടന്നു. ASRAകോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുനീർ മാവൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഗിരീഷ് ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാലുശ്ശേരി വിജേഷ് പേരാമ്പ്ര ആശംസ അർപ്പിച്ച് സംസാരിച്ചു. ASRA മുക്കം മേഖല പ്രഥമ കമ്മിറ്റി നിലവിൽ വന്നു. രക്ഷാധികാരി നജ്മുദ്ധീൻ കൊടുവള്ളി പ്രസിഡണ്ട് നജ്മുദ്ധീൻ കൊടിയത്തൂർ, വൈസ് പ്രസിഡണ്ട് നിസാർ ചേന്ദമംഗല്ലൂർ, ഷംസീർ എസ്റ്റേറ്റ് മുക്ക് , ജനറൽ സെക്രട്ടറി ഷാഹിദ് മുക്കം ജോയിൻ സെക്രട്ടറി ശബീബ് PK, കട്ടാങ്ങൽ ഷമീർ താമരശ്ശേരി ട്രഷറർ മുഹമ്മദ് റിയാസ് എളേറ്റിൽ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്ത.
Ad
Tags:
MUKKAM

