കൂളിമാട് : ജനുവരി 25,26,27,28 തീയതികളിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം താത്തൂർ, താത്തൂർ പൊയിൽ, പി.എച് ഇ ഡി , വെസ്റ്റ് പാഴുർ, കൂളിമാട്, എരഞ്ഞി പറമ്പ്, ചിറ്റാരിപിലാക്കൽ എന്നിവിടങ്ങളിലെ ഇരുനൂറോളം വീടുകളിൽ വേദ വെളിച്ചം സന്ദേശം എത്തിച്ചു. വിവിധ ഗ്രൂപ്പുകളായി നടത്തിയ പ്രചാരണ പരിപാടിക്ക് ഇബ്രാഹിം മാങ്കാവ്, കെ സുലൈമാൻ , സുൽഫിക്കർ സുല്ലമി, പി.എ.ആസാദ് നേതൃത്വം നൽകി. ശേഷം നടന്ന അവലോകന യോഗത്തിൽ കൺവീനർമാർ അനുഭവങ്ങൾ പങ്കു വെച്ചു. എ സി അഹമ്മദ് കുട്ടി മൗലവി സമാപന പ്രസംഗം നടത്തി.
Tags:
KOOLIMAD
