സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൽ സഞ്ചാരി ജംഗ്ഷൻ കഴിഞ്ഞ് കുറച്ചു കൂടി ഉള്ളോട്ട് ചെന്നാൽ കാവുങ്ങൽ പ്രദേശത്ത് ക്ഷുദ്രജീവികളുടെ വിളയാട്ടം ആണ്. അവിടെ പഞ്ചായത്ത് വക ഒരു ശ്മശാനം നിലനിൽക്കുന്നുണ്ട്. പേരും കാടായ ശ്മശാനത്തിൽ കാട്ടുപന്നികൾ, മലമ്പാമ്പ് എന്നിവ സൊര്യ വിഹാരം നടത്തുകയാണ്. കാവുങ്ങലിൽ ഒരു ഭാഗത്ത് തെങ്ങിൻ തൈ നട്ടിട്ടുണ്ട്. അവിടെ കഠിനാധ്വാനം ചെയ്ത് കുറെ ആൾക്കാർ കൃഷിയിറക്കി. പന്നികൾ കൂട്ടത്തോടെ വന്ന് അവയെല്ലാം നശിപ്പിച്ചു. മലമ്പാമ്പും പന്നികളും ഇവിടെ പെറ്റു പെരുകുകയാണ്. ഈ ശ്മശാനത്തിൽ പെരുംകാട് ആണ് ഉള്ളത്. അതിനു ചുറ്റുമുള്ള ചില പറമ്പുകളും കാട് മൂടി കിടക്കുന്നു.
ജനങ്ങൾക്ക് അവരുടെ കൃഷിയിടത്തിലേക്ക് പോകാൻ ഇപ്പോൾ പേടിയാണ്. കാട്ടുപന്നികൾ ആൾക്കാരെ ഉപദ്രവിച്ചതിന് ധാരാളം തെളിവുകൾ ഉണ്ട്. ഈ അടുത്തുണ്ടായ ഒരു സംഭവം, പെരുമ്പാമ്പ് ഒരാളെ വരിഞ്ഞു മുറുക്കി വാരിയെല്ലുകൾ ഒടിച്ചു കളഞ്ഞു.
അധികൃതർ ഇവിടെയുള്ള കടുകൾ വെട്ടിക്കളയാൻ എത്രയും വേഗം ശ്രദ്ധിക്കണം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പ്രത്യേകം ആൾക്കാരെ ഏർപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകൂ.ഉത്തരവാദത്തപ്പെട്ടവർ ശ്രദ്ധിക്കുമെന്ന ശുഭപ്രതീക്ഷയോടെ
✒️ അനുഭാവി
Tags:
KODIYATHUR
