കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവും 1957 ലെ സി പി ഐ മന്ത്രിസഭയുടെ ശിൽപ്പിയുമായിരുന്ന സ: എം എൻ ഗോവിന്ദൻ നായരുടെ മുപ്പത്തിഏഴാം ചരമദിനം സി പി ഐ ചെറുവാടി ബ്രാഞ്ച് പ്രഭാതഭേരിയോടെ ആചരിച്ചു. മുതിർന്ന പാർട്ടി അംഗം രാമൻ കുട്ടി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, ലോക്കൽ അസി: സെക്രട്ടറി എം കെ ഉണ്ണിക്കോയ, കെ വാഹിദ് എന്നിവർ നേതൃത്വം നൽകി. ഷക്കീബ് കൊളക്കാടൻ രവീന്ദ്രൻ കൈതക്കൽ, നൗഷാദ് കൊടിയത്തൂർ എന്നിവർ അഭിവാദ്യം അർപ്പിച്ചു.
