Flash News

Nattu Media

കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് കേരളോത്സവം പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കുനിയിൽ ഓവറോൾ ചാമ്പ്യന്മാരായി




കിഴുപറമ്പ്
: 2023 ഒക്ടോബർ 1 മുതൽ 15 വരെ കിഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ച് നടന്ന കേരളോത്സവത്തിൽ 283 പോയന്റ് നേടി പ്രഭാത് കുനിയിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി ,206 പോയന്റ് നേടി അരുണോദയം കുനിയിൽ രണ്ടാം സ്ഥാനവും 141 പോയന്റ് നേടി PYCC വെസ്റ്റ് പത്തനാപുരം മുന്നാം സ്ഥാനവും കരസ്ഥമാക്കി
പ്രഭാത് ക്ലബ്ബിന് വേണ്ടി പ്രസിഡന്റ് റിഷാദ് കെ.ടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസുവിൽ നിന്നും ഓവറോൾ ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഏറ്റുവാങ്ങി
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ജില്ലാപഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടനും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി അരീക്കോട് ബ്ലോക്ക് മെമ്പർ രത്നകുമാരിയും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്‌മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി ജംഷീറ ബാനു, വികസന സ്റ്റന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹ്‌ല മുനീർ , മെമ്പർമാരായ എം.പി അബ്ദുറഹിമാൻ , പി.പി തസ്‌ലീന ഷബീർ ,ഷൈജു എം, വിജയലക്ഷിമി, കെ.വി ഷഹർബാൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീലത കെ എ ,
AS അരവിന്ദൻ, HC മുഹമ്മദ് റിയാസ് TP, യൂത്ത് കോ-ഓർഡിനേറ്റർ വാഹിദ് എടപ്പറ്റ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)