Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യ സെമിനാർ


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന്(05/12/2023) ഫലസ്തീൻ ഐക്യദാർഢ്യ സെമിനാർ നടത്തുന്നു.
  സെമിനാറിൽ പ്രഗൽഭ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു.
 കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി. ചെറിയ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വാഴക്കാട് ദാറുൽ ഉലൂം കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ കാവിൽ അബ്ദുല്ല വിഷയം അവതരിപ്പിച്ചു സംസാരിക്കും.
 ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ ബി. ആലിഹസൻ മുഖ്യാതിഥിയായി സംബന്ധിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.
 പരിപാടിയിലേക്ക് എല്ലാ സഹൃദയരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ലൈബ്രറി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)