വാഴക്കാട്: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പിണറായി സർക്കാറിൻ്റെയും, പോലീസിന്റെയും പ്രോസിക്യൂഷന്റെയും അനാസ്ഥക്കെതിരെയും, പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ, DCC മുൻ ജന: സെക്രട്ടറി KMA റഹ്മാൻ, DCC മെമ്പർ എം. മാധവൻ, പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് യു.കെ. അസൈൻ ,ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മാരായ ഒ.വിശ്വനാഥൻ, ചെറുപാറ മുഹമ്മദ്, മുൻ മണ്ഡലം പ്രസിഡണ്ട് പി.കെ. മുരളീധരൻ, പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി.പി. അബൂബക്കർ , ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ് ബാബു എടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമ്മൽ അയ്യപ്പൻ കുട്ടി, സർവ്വീസ് ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ, പോഷക സംഘടന മണ്ഡലം നേതാക്കളായ സുനിൽ കുമാർ നൂഞ്ഞിക്കര , അഡ്വ:സുനൂബിയ, മാനുട്ടി കുനിക്കാടൻ, മണ്ഡലം കോൺഗ്രസ്സ് നേതാക്കളായ ഹമീദ് ഊർക്കടവ്, ഷംസു മപ്രം, ശ്രീദാസ് വെട്ടത്തൂർ , കെ.ടി. ഷിഹാബ്, ഹംസത്തലി മഹിള കോൺഗ്രസ്സ് ഭാരവാഹികളായ ചന്ദ്രമതി, പത്മാവതി, ലീല രാധാകൃഷ്ണൻ , വസന്തകൃഷണൻ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ യാക്കൂബ് ആക്കോട്, ബീരാൻ കോയ ഊർക്കടവ്, നാസർ ചൂരപ്പട്ട, മുഹമ്മദലി ചെറുവായൂർ, ഏനി മുഹമ്മദ്, മുഹമ്മദലി വാലില്ലാപുഴ, ചന്തു നൂഞ്ഞിക്കര , ബാബു വടക്കേടത്ത് ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Tags:
VAZHAKKAD


