✒️എ ആർ കൊടിയത്തൂർ
ദൈവത്തിന്റെ ശാന്തിയും സമാധാനവും നമ്മിൽ സദാ വർഷിക്കുമാറാകട്ടെ.
കേരളവും അറബികളും തമ്മിലുള്ള വ്യാപാര ബന്ധം വളരെ പഴക്കമുള്ളതാണ്.കേരളത്തിൽ വിളയുന്ന കുരുമുളകിലായിരുന്നു ആഗോള വ്യാപാരികളുടെ ശ്രദ്ധ. കുരുമുളകിനെ കുറിച്ചുള്ള വർണനകൾ പുരാതന സാഹിത്യ ഗ്രന്ഥങ്ങളിൽ നമുക്ക് കാണാം. "സബുഉൽ മുഅ ല്ലകാ ത്ത് "എന്ന കാവ്യശേഖരത്തിൽ ഇമ്റുൽ ഖൈസ് എന്ന കവി കുരുമുളകിനെ കുറിച്ചുള്ള വർണ്ണനകൾ നടത്തുന്നത് കാണാം.
പോർച്ചുഗീസുകാരനായ വാസ്കോഡഗാമക്ക് കേരളത്തിലേക്കുള്ള വഴി കാണിച്ചത് അറബി പണ്ഡിതനായ ഇബ്നുൽ മാജിദ് ആയിരുന്നു. പോർച്ചുഗീസ് രാജാവ് സാമൂതിരിക്ക് കൊടുക്കാൻ ഗാമയുടെ കയ്യിൽ കൊടുത്തയച്ച കത്ത് അറബി ഭാഷയിലായിരുന്നു. മലബാർ എന്ന പേരിട്ടത് പേർഷ്യക്കാരാണ്. ധാരാളം അറബി പദങ്ങൾ മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്.
അത്തർ,അദാലത്ത്, അനാമത്,അസ്സൽ, ആമീൻ,ആപത്ത്, ഇനാം,ഇങ്കുലാബ്, ഉലുവ,ഒപ്പന, ഒസിയത്ത്, കത്ത്, ഖബർ,കബൂൽ,കമ്മീസ്, കരാർ,ഖൽബ്, കലാസി, കപ്പിത്താൻ, കാലി, കിസ്സ, കീശ, കേക്ക്, ഖജാൻജി, ഖിലാഫത്ത്,ഖജനാവ്, ഗസൽ,ജന്മി,ജാമ്യം, ജുബ്ബ, ജില്ല,തകരാറ്, തബല, തലാക്ക്,തവണ, തഹസിൽദാർ, താക്കീത്,താലൂക്ക്, താരിഫ്, ദല്ലാള്, ദുനിയാവ്,നികുതി, നിക്കാഹ്, ഫക്കീർ, ഫലൂദ, ബദൽ,ബാക്കി, മക്കാനി,മരാമത്ത്, മഹസർ, മഹ്ർ, മാമൂല്,മിസ്കീൻ,മുൻഷി,മുൻസിഫ്, മുസീബത്ത്, മൈതാനം, റദ്ദ്, വക്കാലത്ത്,വക്കീൽ,സർബത്ത്,സായിപ്പ്, ഹജ്ജൂർ,ഹലാക്ക് -- എന്നിവയൊക്കെ മലയാളികൾ അറബികളിൽ നിന്നും കടംകൊണ്ടതാണ്.
മലയാളത്തിൽ നിന്ന് അറബിയിലേക്കും ചില പദങ്ങൾ പോയിട്ടുണ്ട്. അരി അറൂസ് ആയി,
ഇഞ്ചി സഞ്ചബീറും, കർപ്പൂരം കാഫൂറും ആയി.ഗ്രാമ്പൂ കറൻഫുലും,ചന്ദനം സന്ദലുമായി.താമ്പുലംതുമ്പുലായി,നാരങ്ങ നാറിജ്ഞയുമായി, നാളികേരം നാറജീൽ ആയപ്പോൾ ശർക്കര സുക്കർ ആയി.
ഒരു കാര്യം കൂടി : മുമ്പു കാലത്ത് കേരളത്തിലെ ഭരണാധികാരിയായിരുന്ന ചേരമാൻ പെരുമാൾ അറേബ്യയിൽ പോയി നബി(സ )യെ കണ്ടു ഇസ്ലാം സ്വീകരിച്ചു എന്ന് പറയപ്പെടുന്നുണ്ട്. (തുടരും ).


