Flash News

Nattu Media

ജീവദ്യുതി പോൾ ബ്ലഡ് രക്തദാന ക്യാമ്പ്


തോട്ടുമുക്കം
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് , കേരള പോലീസിന്റെ പോൾ ബ്ലഡ്ആപ്പ് ,ബ്ലഡ് ഡോണേഴ്സ് കേരള എന്നീ സംഘടനകൾ  MVR ക്യാൻസർ സെൻ്ററുമായി സഹകരിച്ചുകൊണ്ട് തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒരു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ ശ്രമഫലമായി ഏതാണ്ട് 42 ഓളം യൂണിറ്റ് രക്തം ശേഖരിച്ച് എംവിആർ ക്യാൻസർ സെൻ്ററിന് നൽകി.



          ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ദിവ്യ ഷിബു നിർവഹിച്ചു. PTA പ്രസിഡൻറ് ശ്രീ വിനോദ് ചെങ്ങളം തകിടിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത എ സി സ്വാഗതം ആശംസിച്ചു. അസിസ്റ്റൻറ് മാനേജർ ഫാദർ അഖിൽ വൈപ്പുകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. അഞ്ചാം വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ്മേരി കെ ബേബി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)