Flash News

Nattu Media

പലസ്തീൻ ഐക്യദാർഢ്യ വിദ്യാർത്ഥി പ്രചാരണ റാലി നടത്തി എസ്ഐഒ കൊടിയത്തൂർ, മുക്കം ഏരിയ


കൊടിയത്തൂർ
: എസ്.ഐ.ഒ കേരള ഘടകത്തിന്റെ Deconquista സമ്മേളനത്തിന്റെ ഭാഗമായി "ALL ROADS TO QUDS" എന്ന തലക്കെട്ടിൽ എസ്ഐഒ കൊടിയത്തൂർ, മുക്കം ഏരിയ സംയുക്തമായി പലസ്തീൻ ഐക്യദാർഢ്യ വിദ്യാർത്ഥി പ്രചാരണ റാലി സംഘടിപ്പിച്ചു.



റാലി ചേന്ദമംഗല്ലൂർ അങ്ങാടിയിൽ എസ്.ഐ.ഒ കോഴിക്കോട് ജില്ല കമ്മിറ്റിയംഗം ഹസനുൽ ബന്ന ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ആനയാംകുന്ന്, കൊടിയത്തൂർ എന്നിവിടങ്ങളിൽ ഐക്യദാർഢ്യം സദസ്സ് നടത്തി ചെറുവാടിയിൽ റാലി സമാപിച്ചു.


സമാപന സമ്മേളനത്തിൽ എസ്.ഐ.ഒ കോഴിക്കോട് ജില്ല ജനറൽ ശഫാഖ് കക്കോടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ പ്രസിഡന്റ് ഇ.എൻ അബ്ദു റസാഖ്, ജവാദ് താനൂർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ കമ്മിറ്റിയംഗം സലീജ്  അദ്ധ്യക്ഷതയും വഹിച്ചു. റാലി ആസിഫ് റഹ്മാൻ, ഷാമിൽ ആനയാംകുന്ന്, ആഷിഖ് പൊറ്റശ്ശേരി, ആദിൽ കെ.ടി, അമൻ ഷാഹിൻ, ഷാമിൽ ഉമർ   എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)