Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് കണ്ടെയ്നർ കുറ്റികുരുമുളക് പഞ്ചായത്ത് തല ഉദ്ഘാടനം


വാഴക്കാട്
ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യമായ കണ്ടെയ്നര്‍ കുറ്റി കുരുമുളക് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തിൽ നടന്നു. പ്രസിഡന്റ് സി.വി. സക്കറിയ വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി മെമ്പർമാരായ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, തറമ്മൽ അയ്യപ്പൻകുട്ടി, മെമ്പർമാരായ സി.പി.ബഷീർ മാസ്റ്റർ, കെ. പി.മൂസക്കുട്ടി, പി.ടി. വസന്തകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ടി. ഷോളി, കൃഷി അസിസ്റ്റന്റ് ഓഫീസർ സത്താർ, മോട്ടമ്മൽ മുജീബ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)