നിലമ്പൂരിൽ നടക്കുന്ന ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമരം 214ആം ദിവസത്തിലേക്ക്. കിഴുപറമ്പ പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം റഹ്മത്തുള്ള, കെ സി അഹമ്മദ് കുട്ടി, എം ഇ നൂർജഹാൻ, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു, സദാനന്ദൻ പി ( സമരസമിതി പ്രസിഡന്റ്), ഗിരിദാസ് പി സി (സമരസമിതി സെക്രട്ടറി) സാജിദ ജമാൽ, ഷഹീന പി, ഹസീന വി , നസിയ കെ സി , കെ സി ശക്കീർ, ബുഷ്റ പി കെ, റസ്ല കുനിയിൽ , നിഹാദ് കെസി, നഫീസ കെ സി , തുടങ്ങിയവർ സംബന്ധിച്ചു
ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ അമ്മിണി, സുനന്ദ, മാലതി, സൗമി രേഷ്മ, പ്രവിത മണിയൻ, രാജഗോപാലൻ, സുരേഷ് ബാബു, ബാലേട്ടൻ, വിജയൻ, രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
Tags:
KIZHUPARAMB
