കൊടിയത്തൂർ : ഗവ.എൽ പി സ്കൂൾ കഴുത്തൂട്ടിപുറായയിലെ പ്രീ - പ്രൈമറി , ഒന്നാം ക്ലാസ് കുരുന്നുകൾക്ക് മുക്കത്തെ പോലീസ് സ്റ്റേഷനും ഫയർ ആന്റ് റസ്ക്യു വിഭാഗവും മിഴിവാർന്ന കാഴ്ച്ചകളൊരുക്കി.
പഠനപ്രവർത്തനത്തിന്റെ ഭാഗമായി രാജ്യസേവനം ചെയ്യുന്ന സേനാവിഭാഗങ്ങളെ നേരിൽ കാണാനാണ് പിഞ്ചുകുട്ടികൾ സ്റ്റേഷനുകളിലെത്തിയത്. ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചും തൊട്ടറിഞ്ഞും സംശയനിവാരണം നടത്തിയും വിദ്യാർഥികൾ സേനാംഗങ്ങളുമായി ഇഴകിച്ചേർന്നു. മുക്കം പോലീസ് സ്റ്റേഷനിൽ സി ഐ സുമിത്ത്, എസ് ഐ സന്തോഷ് ,ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ ഗഫൂർ.എന്നിവരുടെ നേതൃത്വത്തിലാണ് ഊഷ്മളമായ സ്വീകരണം ഒരുക്കിയത്.
പി ടി എ പ്രസിഡന്റ് എ കെ റാഫി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഷംസു കുന്നത്ത് , അധ്യാപികമായ റാഹില ചെറുവാടി, ലുലു കാമിൽ , സഫീറ ശഫീഖ്, ബിന്ദു എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR
