മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിന് പുതിയ സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനം നടപ്പാക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്ന സംവിധാനത്തില്‍ ഓട്ടോമേറ്റിക്ക് ഗേറ്റുകളില്‍ ബാര്‍കോഡുകള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് വിശ്വാസികള്‍ റൗളയില്‍ പ്രവേശിക്കേണ്ടത്. റൗള സന്ദര്‍ശിക്കുന്നവര്‍ ആദ്യം നുസുക് പ്ളാറ്റ്ഫോമിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും അപ്പോയിന്റ്മെന്റുകള്‍ നേടുകയും വേണം. ഇതിനായി ബഹുഭാഷാ മാര്‍ഗനിര്‍ദേശം ലഭിക്കുകയും ചെയ്യും. സന്ദര്‍ശന ദിവസവും സമയവും ലഭിച്ചാല്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള ഓപ്ഷനോടുകൂടിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ മെസ്സേജുകൂടി വീണ്ടും ലഭിക്കും. സന്ദര്‍ശനത്തിന്റെ നിശ്ചിത സമയത്തുമാത്രമെ പ്രവേശനത്തിനുള്ള ബാര്‍കോഡ് പ്രവര്‍ത്തിക്കുകയുള്ളൂ.
പ്രവാചകന്റെ മസ്ജിദില്‍ സന്ദര്‍ശകരെത്തുമ്പോള്‍ ഗൈഡന്‍സ് സ്‌ക്രീനുകള്‍ വഴി റൗളാ ശരീഫിന്റെ നിയുക്ത പ്രവേശന കവാടങ്ങളിലെത്താനുള്ള വിവരങ്ങള്‍ നല്‍കും. റൗളാ ഷരീഫില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഓട്ടോമേറ്റഡ് ഗേറ്റുകളില്‍ ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്യണം. സന്ദര്‍ശകരെ സഹായിക്കാന്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരുണ്ടാകും.
വീല്‍ചെയര്‍പോലെയുള്ള സഹായം ആവശ്യമുള്ള, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പാതകള്‍ ഉണ്ടാകും. റൗളാ ഷരീഫില്‍ ഉള്‍കൊള്ളാവുന്ന ആളുകളുടെ ശേഷി അടിസ്ഥാനമാക്കിയാണ് പ്രവേശനം അനുവദിക്കുക.
സന്ദര്‍ശനപ്രക്രിയ എളുപ്പവും സൗകര്യപ്രദവുമാണ്. ഒന്നിലധികം ഭാഷകളിലുള്ള ഇലക്ട്രോണിക് സ്‌ക്രീനുകളില്‍ സന്ദര്‍ശകര്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഉണര്‍ത്തും. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റൗളാ ഷരീഫിലേക്കു പ്രത്യേക പാതയൊരുക്കിയിട്ടുമുണ്ട്. റൗളാ സന്ദര്‍ശനത്തിന് ശേഷം പുറത്തുകടക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

സ്മാര്‍ട്ട് ക്യാമറകളും സെന്‍സറുകളും ഉള്‍പ്പെടെയുള്ള വിപുലമായ ഡിജിറ്റല്‍ സംവിധാനം വഴി സന്ദര്‍ശകരുടെ ഒഴുക്ക് നിരീക്ഷിക്കും. ഇന്ററാക്ടീവ് തെര്‍മല്‍, ജിയോഗ്രാഫിക്കല്‍ മാപ്പുകള്‍ വഴി റൗളയില്‍ പ്രവേശിക്കുന്നവരേയും തിരികെ പോകുന്നവരേയും സംവിധാനം ട്രാക്ക് ചെയ്യും. ജനക്കൂട്ടത്തെ കണ്‍ട്രോള്‍ റൂമുകള്‍ വഴി നിയന്ത്രിക്കുകയും ചെയ്യും.