വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ കിരീടപോരാട്ടത്തിനായി ഇന്ന് മൈതാന മധ്യത്തിൽ രണ്ട് കൊമ്പന്മാർ കൊമ്പ് കോർക്കാനെത്തുന്നു... ഡി 1എഫ് സി വാഴക്കാടും....സിസ്കോ ചീനിബസാറും... കഴിഞ്ഞുപോയ മത്സരങ്ങളിലെ കണക്കുകൂട്ടലുകളിൽ പിഴച്ചു പോയത് ശരിയാക്കാനും പകരം ചോദിക്കാൻ ബാക്കിവെച്ചത് നേരിട്ട് ചോദിക്കാനും പത്തരമാറ്റ് പകിട്ടുള്ള വിദേശ താരങ്ങളെ ജയ്‌സിയണിയിപ്പിച്ചുകൊണ്ട്.... മൂന്നാം സീസണിൽ പരസ്പരം അങ്കംവെട്ടിയപ്പോൾ ഇടറിവീണ സിസ്കോ പകരം ചോദിക്കാനിറങ്ങുമ്പോൾ.....
ഒട്ടനേകം കളിമൈതാനങ്ങളിൽ, ചടുലമായ മുന്നേറ്റങ്ങളും ഉന്നം പിഴക്കാത്ത ഉഗ്ര ഷോട്ടുകളും എതിരാളികളുടെ ഏത് മുന്നേറ്റത്തെയും തകർത്ത് തരിപ്പണമാക്കുന്ന പ്രതിരോധവും തീർത്തു കാണികളുടെ മനം കവർന്ന ഡി 1 എഫ് സി വാഴക്കാട് രണ്ട് തുല്ല്യ ടീമുകൾ ....ആധുനിക ഫുട്‌ബോളിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന കിരീട പോരാട്ടത്തിനായി ഇന്ന് വാഴക്കാട് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പോർമുഖം തുറക്കുമ്പോൾ... നിങ്ങൾ വരിക.. നീലാകാശത്തിന്റെ നെറുകയിൽ കരിമരുന്നിന്റെ കണ്ണഞ്ചിപ്പിക്കുന്ന കനക കാഴ്ചകൾ ഒരുക്കുന്ന കലാശ പോരാട്ടത്തിലേക്ക്...
