Flash News

Nattu Media

പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ; പഞ്ചായത്തംഗത്തിൻ്റെ ശബ്ദ സന്ദേശം പുറത്ത്


മുക്കം
:
കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന്
കോഴ ആവശ്യപ്പെട്ട് 
പഞ്ചായത്തംഗത്തിൻ്റെ ഫോൺ സന്ദേശം പുറത്ത് .കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കരീം പഴങ്കലും കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. 
കൊടിയത്തൂർ കോട്ടമ്മൽ പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖാമുഖവും നടത്തി. ഒന്നാം സ്ഥാനത്തെത്തിയ ആൾ ജോലി വേണ്ടന്ന് എഴുതി നൽകിയതിനാൽ കൂടരഞ്ഞി കൂമ്പാറ സ്വദേശിനിയായ രണ്ടാം റാങ്കുകാരിക്ക് നറുക്ക് വീഴുകയായിരുന്നു. ഇതേ തുടർന്നാണ് കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ടതെന്നാണ് സൂചന.കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി സണ്ണി തന്നെയാണ് സംഭാഷണം പുറത്ത് വിട്ടതെന്നാണ് വിവരം.സണ്ണിയും കരീമും കോൺഗ്രസിലെ രണ്ട് ചേരിയിലെ നേതാക്കളാണ്. മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അൻപതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്.സാധാരണ നിലയിൽ വലിയ തുക വാങ്ങാറുണ്ടന്നും 
പഞ്ചായത്തിന് പല ആവശ്യങ്ങളുമുണ്ടന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. 
ഫോൺ സംഭാഷണം നാട്ടിലാകെയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും വലിയ ചർച്ചയായിട്ടുണ്ട്. 

പണമാവശ്യപ്പെട്ടത് പാർട്ടി പറഞ്ഞിട്ട്; കരീം പഴങ്കൽ

മുക്കം: 
കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന്
ഉദ്യോഗാർത്ഥിയിൽ നിന്ന് പണം 
ആവശ്യപ്പെട്ടത് പാർട്ടി പറഞ്ഞിട്ടാണന്ന് കരീം പഴങ്കൽ പറഞ്ഞു. കുറ്റവിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനായി അന്നത്തെ യു.ഡി.എഫ് കൺവീനർ കൂടിയായ സണ്ണി കിഴക്കരക്കാട്ട് പണം വാങ്ങാൻ തന്നോട് പറയുകയായിരുന്നു എന്നും കരീം പഴങ്കൽ പറഞ്ഞു.താൻ സണ്ണിയെ അങ്ങോട്ട് വിളിച്ചതല്ലന്നും
ആദ്യം തന്നെ തിരക്കഥ തയ്യാറാക്കി തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു എന്നും കരീം പറഞ്ഞു.

നിയമനങ്ങൾ നിയമാനുസൃതമായി; പണം ചോദിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ; ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു

മുക്കം: കൊടിയത്തൂർ സാംസ്കാരിക നിലയത്തിലെ ലൈബ്രേറിയൻ നിയമനമുൾപ്പെടെ മുഴുവൻ നിയമനവും നിയമാനുസൃതമായി മാത്രമാണ് നടന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസി:ദിവ്യ ഷിബു പറഞ്ഞു. ഒരാൾ നിന്നും ഭരണ സമിതി പണം ആവശ്യപ്പെടുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ലന്നും പഞ്ചായത്തിൻ്റെ ആവശ്യങ്ങൾക്ക് പണം വാങ്ങാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലന്നും ദിവ്യ ഷിബു 


അന്വേഷിച്ച്നടപടി സ്വീകരിക്കും
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുജ ടോം

മുക്കം: പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ചോദിക്കുന്ന ഫോൺ സംഭാഷണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും സത്യാവസ്ഥ മനസിലാക്കി നടപടി സ്വീകരിക്കുമെന്നും കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസി: സുജ ടോം പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)