Flash News

Nattu Media

കൂളിമാട് -എരഞ്ഞിമാവ് റോഡ് അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഹൈവേ മാർച്ച്‌




കൂളിമാട് -എരഞ്ഞിമാവ് റോഡ് നിർമ്മാണത്തിൽ നടന്ന വ്യാപക ക്രമക്കേടിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊടിയത്തൂർ - ചാത്തമംഗലം മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചുള്ളിക്കാപറമ്പിൽ നിന്ന് കൂളിമാടേക്ക് ഹൈവെ മാർച്ച്  സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ സൂഫിയാൻ ചെറുവാടി പരിപാടി ഉദ്ഘാടനം ചെയ്തു.ചാത്തമംഗലം മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹമീദ് അധ്യക്ഷനായിരുന്നു.  കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡന്റ്‌ അസീസ് മാവൂർ, തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ മുഹമ്മദ്‌ ദിഷാൽ .  അസംബ്ലി വൈസ് പ്രസിഡന്റ് ഫൈസൽ കണ്ണാംപറമ്പ്, ഫഹദ് കൂളിമാട്‌ .,നിസാർ ഉച്ചക്കാവിൽ . മുൻദിർ ചേന്നമംഗലൂർ,തനുദേവ് കൂടംപൊയിൽ, റിഹല മജീദ് . മോയിൻ ബാപ്പു .റിനീഷ്‌ കളത്തിങ്കൽ എന്നിവർ സംസാരിച്ചു.

റാലിക്ക് സമദ് ഒ പി,സഹീർ പാലാട്ട്, ഇർഷാദ് ജി റോഡ്, നൗഷാദ് നാണി,ശരത് പരവരയിൽ,മുൻഷർ ഹാറൂൺ,. ഫസൽ റഹ്മാൻ,സിൽജു പാറപ്പുറം,.മുജ്തബ ഒ പി . എന്നിവർ നേതൃത്വം നൽകി .ജംഷിദ് ചോലക്കൽ സ്വഗതവും ജിയാദ് കൂളിമാട്‌ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)