ഈസ്റ്റ് മലയമ്മയിൽ എത്തിയ സന്ദേശ യാത്രയെ ദഫ്,ഫ്ലവർ ഷോ അകമ്പടിയോടെ പാറമ്മൽ അങ്ങാടിയിൽ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റഹൂഫ് പാറമ്മൽ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് ശാഫി ഫൈസി അധ്യക്ഷത വഹിച്ചു. ഒപി അഷ്റഫ് മൗലവി, റാഷിദ് കാക്കുനി മുഖ്യ പ്രഭാഷണം നടത്തി.
മേഖലയിലെ വിവിധ യൂണിറ്റുകളുടെ ഉപഹാരം യൂണിറ്റ് ഭാരവാഹികൾ മുബഷിർ തങ്ങൾക്ക് കൈമാറി.
അസീസ് മുസ്‌ലിയാർ, അബൂബക്കർ ഫൈസി മലയമ്മ, ഹമീദ് മാസ്റ്റർ, മൊയ്‌തു പീടികക്കണ്ടി, ഷരീഫ് മലയമ്മ, ഹക്കീം മാസ്റ്റർ, സഫ ആലി, ടി.പി ആലി, അബ്ദുള്ള ഹുദവി, ജാബിർ ഫൈസി കുറ്റിക്കടവ്, ഷുക്കൂർ പാറമ്മൽ, മുദ്ദസിർ ഫൈസി മലയമ്മ തുടങ്ങിയവർ സംബന്ധിച്ചു . റഊഫ് മലയമ്മ നന്ദി പറഞ്ഞു

