Flash News

Nattu Media

കുടുംബം ശിഥിലമാക്കുന്നതിനെ ചെറുക്കും: കെ.എൻ എം ഫാമിലി മീറ്റ്


കുനിയിൽ : സമൂഹത്തിൻ്റെ ശക്തമായ യൂനിറ്റായ കുടുംബത്തെ ശിഥിലമാക്കി
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നവലിബറലിസത്തിൻ്റെ
ആസൂത്രിത നീക്കത്തിനെതിരെ
ഉൽകൃഷ്ടതയുടെ പ്രതിരോധം തീർക്കണമെന്ന്
കുനിയിൽ നടന്ന കെ.എൻ എം ഫാമിലി മീറ്റ് ആഹ്വാനം ചെയ്തു.
മതവിശ്വാസത്തിലൂടെ ദേഹശുദ്ധിയും മനശ്ശുദ്ധിയും
നേടി, സാമ്പത്തിക അച്ചടക്കം തീർത്ത് ഉത്കൃഷ്ഠസമൂഹങ്ങളെ സജ്ജമാക്കാൻ വിശ്വാസി സമൂഹം രംഗത്തിറങ്ങണം.
മാന്യമായ വസ്ത്രധാരണയെപ്പോലും
വർഗീയതയായി കാണുന്ന
കെട്ടകാലത്തിനെതിരെ
എല്ലാ വിശ്വാസി സമൂഹവും
ഒന്നിക്കണമെന്നും കുനിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.
പ്രമുഖ പ്രഭാഷകൻ അൻസാർ നന്മണ്ട പ്രസംഗിച്ചു.
ഐ.എസ് എം മണ്ഡലം പ്രസിഡൻ്റ് പി.കെ. ജംഷീദ് ആധ്യക്ഷം വഹിച്ചു. കെ.എൻ എം മണ്ഡലം സെക്രട്ടറി വി.പി ശിഹാബുദ്ദീൻ അൻവാരി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി എ റഹ്മാൻ, കുനിയിൽ ഹുമാത്തുൽ ഇസ്ലാം സംഘം പ്രസിഡൻ്റ് കെ.പി കുട്ടി മുഹമ്മദ് സുല്ലമി, സെക്രട്ടരി കെ. മുഹമ്മദ് അൻവാരി, മണ്ഡലം കെ.എൻ.എം വൈസ് പ്രസി ഡോ. സി.എച്ച് അബ്ദുൽ ഗഫൂർ, ടി.പി. ഇബ്രാഹിം മൗലവി, പി.പി ഹമീദ് മാസ്റ്റർ
കാരങ്ങാടൻ മുഹമ്മദ് മാസ്റ്റർ
പി.പി. അബ്ദുറഹ്മാൻ കുട്ടി ഹാജി, എം. മുഹമ്മദലി, റശീൻ എ കരീം, ഫസീഹ് മുഖ്താർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)