കൊടിയത്തൂർ : എരഞ്ഞിമാവ് - കൂളിമാട് റോഡിന്റെ പ്രവർത്തിയിലെ അപാകത ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ബഹു.പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി
ശ്രീ. പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകി
ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദ്രുതഗതിയിൽ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. അഖിൽ കണ്ണാംപറമ്പിൽ, അമർനാഥ്,ഇർഷാദ് കുന്നത്ത് എന്നിവരാണ് മന്ത്രിയെ കണ്ടത്.
