Flash News

Nattu Media

ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വ മഹല്ല് സംഗമത്തിന് നാളെ തുടക്കം


കൊടിയത്തൂര്‍: ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വ മഹല്ല് സംഗമം ഫെബ്രുവരി 2, 3 വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നാളെ ആരംഭിക്കും. മുസ്‌ലിം ലോകം: വര്‍ത്തമാനം; ഭാവി എന്ന തലക്കെട്ടില്‍ വെള്ളി വൈകു. 7 മണിക്ക് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അംഗം സലീം മമ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഏരിയ പ്രസിഡന്റ് ഇ.എന്‍ അബ്ദുര്‍റസാഖ് ഉദ്ഘാടനം ചെയ്യും. ശനി വൈകു. 4 മണിക്ക് ഹെവന്‍സ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്യും. അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ, ഹെവന്‍സ് പ്രീ സ്‌കൂള്‍ ജീറോഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിഭകള്‍ക്കുള്ള ആദരവും അവാര്‍ഡ് ദാനവും ചടങ്ങില്‍ നല്‍കും.  കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കോമളം തോണിച്ചാല്‍, രതീഷ് കളക്കുടിക്കുന്നത്ത്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് അംഗം പിവി അബ്ദുറഹിമാന്‍, എന്റെ ഗോതമ്പറോഡ് കൂട്ടായ്മ ചെയര്‍മാന്‍ പുതിയോട്ടില്‍ ബഷീറുദ്ദീന്‍, എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, തണല്‍ അയല്‍ക്കൂട്ടായ്മ കോഡിനേറ്റര്‍ ഫരീദ, ഗോതമ്പറോട്ടുകാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി ഫിറോസ് പി.എം തുടങ്ങിയവര്‍ സംബന്ധിക്കും. ഹെവന്‍സ് പ്രീ സ്‌കൂള്‍, അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ്യ സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനവും യാത്രയയപ്പും നല്‍കും. പൂര്‍വവിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കുന്ന ഇശല്‍വിരുന്ന് അരങ്ങേറും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)