Flash News

Nattu Media

മുസ്ലിം ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു




കീഴുപറമ്പ്
: തൃക്കളയൂർ മുസ്ലിം ലീഗ് കമ്മിറ്റി  കൺവെൻഷൻ സംഘടിപ്പിച്ചു. മർഹൂം എ .വി . കുഞ്ഞി മോയിൻ നഗറിൽ നടന്ന പരിപാടിയിൽ " എന്താണ് മുസ്ലിം ലീഗ്, "എന്തിനാണ് മുസ്ലിം ലിഗ് "എന്ന വിഷയത്തിൽ മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡൻ്റ് ഷരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മൂന്നിലെ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ. ജാഫർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൻ എം മദ്രസ സംസ്ഥാന സർഗമേളയിൽ വിജയികളായ ഹന സി.കെ, റയ. എം എന്നിവരെ ആദരിച്ചു.






പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.സി എ ഷുക്കൂർ ജനറൽ   സെക്രട്ടറി കെ നജീബ്  സെക്രട്ടറി  കെ.അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഷബീർ ബാബു ,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രണ്ടാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എൻ .കരീം മാസ്റ്റർ സ്വാഗതവും മൂന്നാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി സി.കെ മുനീർ നന്ദി രേഖപ്പെടുത്തി.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)