മുക്കം / അരീക്കോട് : എരിഞ്ഞ മാവ് കല്ലായിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിന്‍ ബസ്സിന് നേരെയായിരുന്നു ആക്രമണം. അക്രമികൾ നാല് കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മർദ്ദിച്ചു. ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ബസിന്റെ താക്കോല്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്.
ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.45 ഓടെയാണ് സംഭവം. മുക്കം- അരീക്കോട് റോഡില്‍ കല്ലായിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ പെരുവഴിയില്‍ ആകുകയും ചെയ്തു
