എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ സ്കൂളിലെ അധ്യാപകർ
സിദ്ദീഖ് അലിയുടെ പീഡനത്തെത്തുടർന്ന് പെൺകുട്ടി പഠനം നിർത്തിയിരുന്നുവെന്ന് സ്കൂളിലെ അധ്യാപകർ വ്യക്തമാക്കി. പഠനത്തിലും പാഠ്യേതര വിഷയത്തിലും മുന്നിൽ നിന്ന മിടുക്കിയായ കുട്ടിയായിരുന്നു പെൺകുട്ടി.
സ്മാർട്ടായിട്ടുള്ള കുട്ടിയായിരുന്നു. ഗൗരവമുള്ള വിഷയമാണ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കുട്ടിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് കൗൺസിലിങ് നൽകിയത്. പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയെങ്കിലും മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടി പഠനം നിർത്തുകയായിരുന്നു.
സ്കൂളിൽ തുടരാൻ ഉപദേശിച്ചെങ്കിലും ടിസി വാങ്ങിപ്പോയി. കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞിരുന്നു. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയായിരുന്നു കടന്നുപോയത് വിവരം ചൈൽഡ് ലൈനിനെ രണ്ട് വട്ടം അറിയിച്ചിരുന്നുവെന്നു.
വിവരങ്ങൾ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയതോടെ കുട്ടി മാനസികമായി വീണ്ടും പ്രതിസന്ധിയിലായി. കേസിൽ വീണ്ടും അന്വേഷണം നടത്തിയെട്ട കരാട്ടെ മാസ്റ്റർക്കെതിരെ നടപടി വൈകുന്നതിൽ പെൺകുട്ടിയെ വിഷമിപ്പിച്ചിരുന്നു.
Tags:
VAZHAKKAD

